ചേരുവകൾ
- മൽസ്യം - മത്തി 200 ഗ്രാം
- സവാള - ഒരെണ്ണം
- ഇഞ്ചി - ചെറിയ കഷണം
- വെളുത്തുള്ളി - രണ്ടെണ്ണം കഷണങ്ങളാക്കിയത്
- പച്ചമുളക് - മൂന്നെണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
- കടുക് - അര ടീസ്പൂൺ
- മുളകുപൊടി - രണ്ടു ടീ സ്പൂൺ
- പുളി - ഒരു ചെറിയ കഷ്ണം
- തക്കാളി - ഒരെണ്ണം
- വെളിച്ചെണ്ണ - രണ്ടു ടീ സ്പൂൺ
- ഉപ്പു - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മത്തി നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വലിപ്പമുള്ള കഷണങ്ങളാക്കി മാറ്റി വെക്കാം. അതിനുശേഷം മീൻ കറിക്ക് ആവശ്യമായ കുടംപുളി (അല്ലെങ്കിൽ വാളൻപുളി) അര കപ്പ് ചെറുചൂടുവെള്ളത്തിൽ കുതിർക്കാനായി ഇടാം. ഇനി ഒരു മൺചട്ടി അടുപ്പിൽ വെച്ച് എണ്ണ ചൂടായി വരുമ്പോൾ കടുക് താളിക്കുക..
സവാള നല്ല തവിട്ടു നിറമാകുമ്പോൾ മുളകുപൊടി , മഞ്ഞൾപൊടി എന്നിവ ചേർത്ത് ഒരു മിനുറ്റ് വഴറ്റുക. അതിനു ശേഷം തക്കാളി അറിഞ്ഞത് , പുളിവെള്ളം , ഉപ്പു എന്നിവ ചേർക്കുക വീണ്ടും അരകപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. അതിലേക്കു മുറിച്ചു വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർത്ത് 10 മിനുറ്റ് വേവിക്കുക , കറി കുറച്ചുകൂടി കാട്ടിയാകുന്നുണ്ടെന്നു ഉറപ്പാക്കുക. ഇപ്പോൾ സ്വാദിഷ്ടമായ കേരള സ്റ്റൈൽ നാടൻ മത്തി കറി റെഡിയായിരിക്കുന്നു . തണുത്തതിനു ശേഷം ഉപയോഗിക്കാം .

No comments:
Post a Comment